Advertisment

പൗരത്വ നിയമ ഭേദഗതി: ബിജെപി ഏകദിന ശില്പശാല നടത്തി. ശോഭാസുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

New Update

പാലക്കാട്:  ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് കോർട്ട് റോഡിലുള്ള തൃപ്‌തി ഹാളിൽ 'പൗരത്വ നിയമ ഭേദഗതിയെ പറ്റിയുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

ബിജെപി ജില്ല അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗരത്വ ബില്ലിനെ ശരിക്കും പഠിക്കാതെ കോൺഗ്രസ്സും, സിപിഎമ്മും വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളിൽ തെറ്റുധാരണ ഉണ്ടാക്കുകയാണെന്നും ശോഭാസുരേന്ദ്രൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് യുവമോർച്ച സംസ്ഥാന സെക്രെട്ടറി സന്ദീപ് ജി വാരിയർ വിശദീകരിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ എൻ.ശിവരാജൻ, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ കെ. വി.ജയൻ, കെ.ജി.പ്രദീപ്കുമാർ, എസ്.ആർ.ബാലസുബ്രഹ്മണ്യൻ, കെ.ശിവദാസ് എന്നിവർ സംസാരിച്ചു..

Advertisment