Advertisment

പ്രവാസികൾ തിരിച്ചു വരുന്നതോടുകൂടി കേരളത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാർഷിക വ്യാവസായിക മേഖലയ്ക്ക് ഉത്തേജനം നല്കണം - സി ചന്ദ്രൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കണ്ണികളായ പ്രവാസികൾ തിരിച്ചു വരുന്നതോടുകൂടി കേരളത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാർഷിക വ്യാവസായിക മേഖലയ്ക്ക് ഉത്തേജനം നല്കണമെന്ന് കെ. പി. സി. സി. സെക്രട്ടറി സി. ചന്ദ്രൻ.

Advertisment

publive-image

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും, മത്സ്യതെഴിലാളികളുടെയും, പരമ്പരാഗത മേഖലയിൽ ഉൾപ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് സബ് രജിസ്ട്രേഷൻ ഓഫീസിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

നോർത്ത് മണ്ഡലം പ്രസിഡന്റ് സി. വി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി കെ. ഭവദാസ്, നടരാജൻ , ഹരിദാസ് മച്ചിങ്ങൽ, ജലാൽ തങ്ങൾ, റിയാസ് ഒലവക്കോട്, ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Advertisment