Advertisment

പഠനപ്പെരുമയിൽ കാരുണ്യത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ് 'ചങ്ങാതിക്കൂട്ടം'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തിരുവിഴാംകുന്ന്:  സി പി എ യു പി സ്‌കൂളിലെ പഠനോത്സവം 2019 'പഠനപ്പെരുമ' സ്‌കൂൾ ലീഡർ ഇഹ്‌സാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾമന്ത്രിസഭാസ്പോർട്സ് മന്ത്രി രാമദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയിൽ മുതിർന്ന ലൈബ്രറേറിയൻ രാമകൃഷ്ണൻ എന്നിവർ സ്‌കൂളിലെത്തിയ ശയ്യാവലംബരായ കുട്ടികളെ ആദരിച്ചു. പുതിയ കാലം പ്രശ്‌നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു.

അതവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് കാരുണ്യപ്രവർത്തിയിലൂടെവേണ്ടത്. ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും പരസാഹായം ചെയ്യുന്ന അന്തരീക്ഷം - പ്രസംഗകർ പറഞ്ഞു.

ഹെഡ്മാസ്റ്റർ ജയപ്രകാശ് പി ടി എ പ്രസിഡന്റ് ഷമീർ പറോക്കോട്ട്, എം പി ടി എ പ്രസിഡന്റ് ഫാത്തിമ സുഹ്റ വാർഡ് മെമ്പർമാരായ പ്രദീപ്കുമാർ ,സീനത്ത് , ദീപ ഷിന്റോ മുൻ ഹെഡ്മാസ്റ്റർ കുഞ്ഞീദ് തയ്യിൽ ,മാനേജർ ശിഹാബുദ്ധീൻ സാഹിത്യ സമാജം സെക്രട്ടറി ആര്യ വിനോദ് ,അസ്ന ടി തുടങ്ങിയവർ സംസാരിച്ചു.

Advertisment