Advertisment

പാലക്കാട് സൗഹൃദവേദി ചേറ്റൂർ രാധാകൃഷ്ണൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  സൗഹൃദവേദി മുൻ ചെയർമാനും ജില്ലയിലെ കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ചേറ്റൂർ രാധാകൃഷ്ണൻ അനുസ്മരണ സദസ്സ് പാലക്കാട് സൗഹൃദവദി ഫൈൻ സെന്ററിൽ സംഘടിപ്പിച്ചു.

Advertisment

publive-image

ചെയർമാൻ പ്രഫ. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മക്കും നാട്ടുകാരുടെ ഒരുമക്കും വേണ്ടി ജീവിതം സമർപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു ചേറ്റൂർ രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ അഡ്വ.മാത്യു തോമസ് അധ്യക്ഷത വഹിച്ചു.

ചേറ്റൂർ ശിവദാസ്, ചേറ്റൂർ മോഹൻ, പി.വി.വിജയരാഘവൻ, റിട്ട. എസ്.പി.വിജയൻ, എ.മുഹമ്മദ് ഷാഫി, എം.പി.മത്തായി മാസ്റ്റർ, എഞ്ചി.ഫാറൂഖ്, അഡ്വ.ഗിരീഷ് നൊച്ചുള്ളി, എം.സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment