Advertisment

മണ്ണും മനുഷ്യനും തമ്മിലെ ഗാഢമായ ബന്ധമാണ് നാടൻ പാട്ടുകൾ: ചിന്മയ് ക്രിയേഷൻസിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

New Update

പാലക്കാട്:  പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കലാകൂട്ടായ്മ ചിന്മയ് ക്രിയേഷൻസിന്റെ നാടൻപാട്ട് സമിതിയായ കതിരവന്റെ ഈ വർഷത്തെ ബ്രോഷർ പ്രകാശനം ചെയ്തു.

Advertisment

കേരളീയ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളായ പൈതൃക കലാരൂപങ്ങളെയും നാടൻ പാട്ടുകളെയും പരിചയപ്പെടുത്തുന്നത്തിനുള്ള കലാകൂട്ടായ്മയാണിത്.

publive-image

മണപ്പുള്ളിക്കാവിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.ശിവരാമന് ടീം മാനേജർ പ്രകാശൻ മാടമ്പത്തും ടീം രക്ഷാധികാരി തങ്കവേലു ഉത്രാടവും ചേർന്ന് പ്രകാശനം ചെയ്തു.

പ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. മണ്ണും മനുഷ്യനും തമ്മിലെ ഗാഢമായ ബന്ധമാണ് നാടൻ പാട്ടുകളുടെ പ്രമേയം. ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ക്ഷേത്രം സൂപ്പർവൈസർ ഏ.പി.വസന്തകുമാർ, കമ്മറ്റി അംഗങ്ങളായ ശ്രീവത്സൻ, ഭവദാസ്, ശ്രീലത, അനൂപ്, മുരളി കേനാത്ത്,ബാലു കേനാത്ത്, എന്നിവർക്കൊപ്പം കലാകാരന്മാരായ രഘുനാഥ് റിഥം, അജിത് പാലക്കാട്, വരുൺ പാലക്കാട്, നാരായണൻ കുട്ടി തുടങ്ങിയവരും പങ്കെടുത്തു.

Advertisment