Advertisment

കോവിഡ് ദുരിതാശ്വാസം: ഓരോ വീട്ടിലും പച്ചക്കറി കിറ്റ് എത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

New Update

പാലക്കാട്: കോവിഡ് വ്യാപന കാലത്ത് കോൺഗ്രസ് പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും മാധ്യമ പ്രവർത്തകർക്കും സഹായമായി കോൺഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഓരോ പ്രദേശത്തും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് പ്രവർത്തകർ.

Advertisment

publive-image

ഓരോ വാർഡിലും ക്ഷേമ കാര്യങ്ങൾ അന്വേഷിച്ച് സഹായ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഒമ്പതാം വാർഡിലെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ, എം. കെ. മുഹമ്മദ് ഇബ്രാഹീം എന്നിവർ പറഞ്ഞു.

സി. കെ. മുഹമ്മദ് മുസ്തഫ, ആന്റണി മതിപ്പുറം, വി സി ഉസ്മാൻ, എൻ പി രാജൻ, കുട്ടൻ, സജീവ്, മാത്യു കല്ലടിക്കോട്, നിശാന്ത്, സിനാജ് തുടങ്ങിയവർ നേതൃത്വം നൽകി. കരിമ്പ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി മൂവായിരത്തോളം പച്ചക്കറി കിറ്റുകളും നൽകുന്നുണ്ട്.

Advertisment