Advertisment

പോഷകാഹാര വാരാഘോഷം. കുക്കറി ഷോയും ആരോഗ്യ സെമിനാറും നടത്തി

New Update

കല്ലടിക്കോട്:  പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി കല്ലടിക്കോട് കുടും ബാരോഗ്യ കേന്ദ്രത്തിൽ കുക്കറി ഷോ സംഘടിപ്പിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അമൃതം പൊടി ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്ത ഭക്ഷണ പദാർത്ഥങ്ങളുടെ മേളയും നടന്നു. വാർഡ് മെമ്പർമാരായ ഗിരീഷ്, സുമലത എന്നിവർ സംസാരിച്ചു. കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി ബോധവത്കരണ ക്ലാസ്സെടുത്തു. പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാരവാരവും അനുബന്ധ പ്രവർത്തനങ്ങളും.

publive-image

ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടല്‍, പോഷകാഹാരം നല്‍കല്‍, കുഞ്ഞിനെ പരിപാലിക്കല്‍, എന്നിവയിലെ വീഴ്ച്ചകള്‍ ,ചികിത്സാസൗകര്യങ്ങള്‍ ലഭിക്കാതിരിക്കല്‍ ,ശുദ്ധജലം കിട്ടാത്ത അവസ്ഥ ,തുടങ്ങിയവയും പോഷകാഹാരക്കുറവിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നതായി പ്രസംഗകർ ഓർമിപ്പിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബെർളിറ്റ്മാത്യു,ഷാജി മാത്യു എന്നിവർ നേതൃത്വം നൽകി. പ്രജിത ,സജ്ന എന്നിവർ കുക്കറിമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.

Advertisment