Advertisment

ലോക്ക് ഡൗണിൽ മേളകൾ മുടങ്ങി. കരകൗശല തൊഴിലാളികൾ പ്രതിസന്ധിയിൽ

New Update

പാലക്കാട്:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തൊഴിൽ മേഖലയിലുള്ളവർക്ക് നൽകുന്ന സഹായ പട്ടികയിൽ കരകൗശല തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന് കരകൗശല പ്രവർത്തകരുടെ ജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു.

Advertisment

കേന്ദ്ര-കേരള സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കരകൗശല മേളകളാണ് ഈ കാലയളവിൽ സംഘടിപ്പിക്കാറുള്ളത്.

publive-image

ലോക്ക് ഡൗണിൽ ജനജീവിതം സ്തംഭിച്ചതോടെ മേളകളും നടക്കാതായി. ലക്ഷകണക്കിന് രൂപയുടെ ഉൽപന്നങ്ങൾ കരകൗശല രംഗത്തെ തൊഴിലാളികളുടെ കൈയ്യിൽ മുടങ്ങി കിടക്കുകയാണ്.

ഗവൺമെൻ്റ് പെൻഷൻ അനുവദിച്ചിരിക്കുന്നത് പോലും തൊഴിലാളികൾക്ക് മുഴുവനായിട്ടല്ല. സംസ്ഥാന സർക്കാരാവട്ടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 6000ത്തിൽ (ദിവസവരുമാനം 20 രൂപക്കുള്ളിൽ) താഴെയുള്ളവർക്കാണ് പെൻഷൻ അനുവദിക്കുന്നതും.

കരകൗശലമേഖലയിൽ ജീവിക്കുന്നവരുടെ ദാരിദ്ര്യം തുടങ്ങിയത് ആദ്യ പ്രളയ വർഷം മുതലാണ്. ഉത്സവ കാലങ്ങളിൽ മാത്രം പ്രദർശനവും മേളകളും നടത്തി ജീവിക്കുന്നവരുടെ മുന്നോട്ടുള്ള നാളുകൾ ഇനി എന്ത് എന്ന സ്ഥിതിയിലാണ്.

കരകൗശല മേഖല ഉപജീവനമായി സ്വീകരിച്ചവരിൽ നല്ലൊരു പങ്കും വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായി ജീവിക്കുന്ന സ്ത്രീകളാണ്. ഭിന്നശേഷിക്കാരും രോഗവുമായി കഷ്ടപ്പെടുന്നവരും നൈപുണ്യ പരിശീലനം നേടിയവരുടെ കൂട്ടത്തിലുണ്ട്.

വീട്ടുവായ്പകളും, മക്കളുടെ പഠന ചിലവുകളും എങ്ങനെയാണ് തരണം ചെയ്യുക എന്നറിയാത്ത പ്രതിസന്ധിയിലാണ് ഇവർ. അസംഘടിത മേഖലയിലെ കരകൗശല തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ലോക്ക്ഡൗൺ കൂടുതൽ വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണ്.

കരകൗശല തൊഴിലാളികള്‍ക്ക് വരുമാന വര്‍ധനവും പുതിയ അവസരങ്ങളും തുറക്കുന്നതിനുള്ള പ്രഖ്യാപിത പദ്ധതികളും നടപ്പായില്ല.

ജീവിതം വഴിമുട്ടിയ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, വായ്പ എഴുതി തള്ളുക, ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുക, തുടങ്ങിയവ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് കൂട്ടായ്മയുടെ ജില്ലാ സാരഥികളായ ഷെറീന അലി ചുള്ളിയിൽ, ഹരി കോങ്ങാട് എന്നിവർ ആവശ്യപ്പെട്ടു.

Advertisment