Advertisment

എച്ച് ഐ വി ബാധിത കുടുംബങ്ങൾക്ക് കരുണയുടെ കരം നീട്ടി 'ദയ'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കൊടുവായൂർ:  നവമാധ്യമങ്ങളെ അവലംബമാക്കി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് എച്ച്.ഐ.വി ബാധിതരായ കുടുംബങ്ങൾക്ക് പോഷകകിറ്റുകൾ നൽകി.

Advertisment

publive-image

ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ്‌ അധ്യക്ഷനായ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോകൻ ഉദ്ഘാടനം ചെയ്തു. രോഗദുരിതത്തോടൊപ്പം നിത്യചെലവിനു പോലും വഴിമുട്ടുന്ന കുടുംബങ്ങൾക്കാണ് കഴിഞ്ഞ പത്തുമാസമായി ദയ ഭക്ഷണകിറ്റ് നൽകുന്നത്.

അണുബാധിതര്‍ക്ക് ഔഷധം, ചികിത്സ, കൗസിലിംഗ് തുടങ്ങിയവ നല്‍കുന്നതിനൊപ്പം അവര്‍ക്ക് പുനരധിവാസവും സഹായവും നൽകി വരുന്ന കാരുണ്യദീപവുമായി സഹകരിച്ചാണ് കൊടുവായൂർ ഹൈസ്‌കൂളിൽ പ്രോഗ്രാം സംഘടിപ്പിച്ചത്.

publive-image

വേണ്ടത്ര ശ്രദ്ധയും സ്നേഹവും നമുക്ക് നൽകാനായാൽ ഇവർക്കും ഒരു നല്ലജീവിതം നയിക്കാനാവും. ഇത്തരം രോഗബാധിതരോട് വിവേചനം അവസാനിപ്പിക്കുക, രോഗികൾക്കായി സമൂഹം ആദ്യം ചെയ്യേണ്ടത് ഇതാണ്. എന്നാൽ സമൂഹത്തിന്റെ സമീപനത്തിൽ കാതലായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. രോഗം ഒരു കുറ്റമല്ല.

publive-image

രോഗികളെ അകറ്റിനിർത്താതെ ചേർത്തുനിർത്താനുള്ള ദയയുടെ സമീപനം മാതൃകാപരമെന്നു പ്രസംഗകർപറഞ്ഞു. തൃശൂർ ജില്ലയിലെ അവയവദാന പ്രവർത്തകൻ അജിത്ത് നാരങ്ങാലിൽ മുഖ്യാതിഥിയായിരുന്നു.

ദയ അഡ്മിൻ പാനൽ അംഗം ശങ്കർജി, നൂർമുഹമ്മദ്, മുരുകേശൻ മാസ്റ്റർ, തുളസിദാസ്‌ കൊടുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു. ദയ അഡ്വസറി ബോർഡ് അംഗം ദീപജയപ്രകാശ് സ്വാഗതവും ബിനോയ് ജേക്കബ് നന്ദിയും പറഞ്ഞു.

Advertisment