Advertisment

ഡയലോഗ്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 9 മുതൽ 12 വരെ

New Update

ഒറ്റപ്പാലം:  ഡയലോഗ്‌ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നഅഞ്ചാമത്‌ ഡയലോഗ്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 9മുതൽ 12വരെ ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിൽ നടക്കുമെന്ന്‌ സംഘാടകർ അറിയിച്ചു.

Advertisment

ഒറ്റപ്പാലം പിക്ച്ചർ പാലസ്‌,ഓപ്പൺ തിയേറ്റർ എന്നിവിടങ്ങളിലാണ് പ്രദർശനം. 4 ദിവസങ്ങളിലായി 6 വിഭാഗങ്ങളിൽ 33 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി ‘ഇന്ത്യ വൈവിധ്യങ്ങളും അടയാളങ്ങളും'ആണ്‌ ഈ വർഷത്തെ പ്രമേയം.

publive-image

ഒമ്പതിന്‌ ഉദ്‌ഘാടനപരിപാടിയിൽ പി ഉണ്ണി എംഎൽഎ, ഗൗതം വാസുദേവ്‌ മേനോൻ, ഇർഷാദ്‌ അലി, എസ്‌ അജയകുമാർ എന്നിവർ പങ്കെടുക്കും. അരുൺ ബോസ്‌ സംവിധാനം ചെയ്‌ത ‘അലൈൻ ദിസ’ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

റെട്രോസ്‌പെക്ടീവ്‌ വിഭാഗത്തിൽ കെ ജി ജോർജിന്റെ സംഭാവനകളെ മുൻനിർത്തിയും ഹോമേജ്‌ വിഭാഗത്തിൽ ഗിരീഷ്‌ കർണാട്‌, എം ജെ രാധാകൃഷ്ണൻ എന്നിവരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കും. പത്തിന്‌ വൈകിട്ട്‌ ‘സിനിമ എന്ന തൊഴിലിടം’ എന്ന വിഷയത്തിൽ തുറന്ന സംവാദം നടക്കും.

11ന്‌ വൈകിട്ട്‌ ‘മാറുന്ന കാഴ്ച സങ്കേതങ്ങൾ' എന്ന വിഷയത്തിൽ ചർച്ചയുണ്ടാകും. 12ന്‌ സമാപനപരിപാടിയിൽ ആഷിക്‌ അബു, ഷെറീഫ്‌ ഈസ, എം ജി ശശി എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവൽ ദിവസങ്ങളിൽ ഫോട്ടോപ്രദർശനം, പുസ്തകോത്സവം എന്നിവ നടക്കും.

സംസ്ഥാനചലച്ചിത്ര അക്കാദമി, സാംസ്ക്കാരിക വകുപ്പ്, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് മേള.

ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ്‌ പാസുകൾ ഒറ്റപ്പാലം അശ്വിനി ആശുപത്രിക്കു സമീപം സംഘാടകസമിതി ഓഫീസിൽ ലഭിക്കും. ഫോൺ: 8075662710.

Advertisment