Advertisment

പാലക്കാട് ജില്ല സിപിഐ മേഖലാ ലീഡേഴ്‌സ് ക്യാമ്പ്. സിപിഐ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുത്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  സിപിഐ ബ്രാഞ്ച്, ലോക്കൽ, മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാർ, പ്രധാന പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് നേതൃത്വ നിർവഹണ-പരിശീലന ക്യാമ്പിന് കല്ലടിക്കോട് എ.കെ. ഹാളിൽ തുടക്കമായി. ജൂലൈ 13,14 ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിൽ പാർട്ടി ശാക്തീകരണത്തിന്റെയും പ്രവർത്തന പദ്ധതികളുടെയും ഭാവി പരിപാടികൾ ചർച്ച ചെയ്യും.

Advertisment

publive-image

ഉന്നതമായ രാഷ്ട്രീയവും ജനതാൽപ്പര്യവും അടിസ്ഥാനമാക്കി സ്ത്രീകൾക്കും, ആദിവാസികൾക്കുമിടയിൽ ക്ഷേമപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടത്താനും സാമൂഹ്യ പുരോഗതിക്കായി പ്രവർത്തിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.

publive-image

ഭാവി പ്രവർത്തനങ്ങൾ, ചർച്ച, മറുപടി, സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ കോങ്ങാട് മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ, കെ.പ്രകാശ് ബാബു, രാജാജി മാത്യു തോമസ്, ശ്രീകുമാർ, സത്യൻ മൊകേരി, സി.പി മുരളി,കെ.പി.സുരേഷ് രാജ്, ജോസ് ബേബി തുടങ്ങിയ സിപിഐ ജില്ലാ-സംസ്ഥാന നേതാക്കൾ, ലീഡേഴ്‌സ് ക്യാമ്പിലെ വ്യത്യസ്ത സെഷനിൽ സംസാരിച്ചു.

Advertisment