Advertisment

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിൽ: ഡോ. സെബാസ്റ്റ്യൻ പോൾ

New Update

നിലമ്പൂർ:  മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലായതായും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കുമ്പോഴും പൗര സമൂഹം നീതിയുടെ പക്ഷത്ത് നിലകൊള്ളുന്നതായി മുൻ എംപിയും മാധ്യമ വിശാരദനുമായ സെബാസ്റ്റ്യൻ പോൾ.

Advertisment

publive-image

കേരള ജേർണലിസ്‌റ്റ്‌സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം നിസാരമായി തള്ളിക്കളയാൻ പറ്റില്ല. സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലമാകുന്നത്ഒരു ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും യോജിച്ചതല്ല.

മാധ്യമപ്രവർത്തകരെ മൗനികളാക്കാനുള്ള ഭരണകൂട ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ന് രാജ്യത്ത് നടക്കുന്നു. ഇതിന്റെ ഒടുവിലത്തേതല്ലാത്ത ഉദാഹരണമാണ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം.

മാധ്യമ പ്രവർത്തനം വല്ലാതെ തടയപ്പെടുമ്പോൾ പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെ എങ്ങിനെ നേരിടുമെന്നത് ചോദ്യമായി ഉയർന്നു. വാര്‍ത്തകള്‍ക്ക് മേലുള്ള വാണിജ്യ താല്‍പര്യങ്ങള്‍ മാധ്യമ സ്ഥാപനങ്ങളെ ബാധിക്കുന്നുവെന്നത്നിഷേധിക്കാനാവാത്ത ഒന്നാണെന്ന് സദസ്സ്യരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു.

മാധ്യമങ്ങളെ ഏതു വിധേനയും തടയാനുള്ള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളെ ശക്തമായി ചെറുക്കാനായില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചു പോന്ന മൂല്യങ്ങൾ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നുംസെബാസ്റ്റ്യൻ പോൾ ആശങ്ക പ്രകടിപ്പിച്ചു.

ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സി.ജമാൽ അധ്യക്ഷനായി. പി.വി.അബ്ദുൽ വഹാബ് എം.പി,മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ഗീതാർത്ഥ പഥക്,ബഷീർ മാടാല, കെ.സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

പ്രളയാനന്തരം നിലമ്പൂരിന്റെ പുനർ നിർമിതിക്കായി കൈകോർത്ത വിവിധ മേഖലയിലുള്ളവരെ ചടങ്ങിൽ ആദരിച്ചു.

Advertisment