Advertisment

യോഗ പരിശീലനം ആരോഗ്യ പരിരക്ഷക്ക്: എടത്തനാട്ടുകരയില്‍ യോഗ ദിനാചരണം നടത്തി

New Update

എടത്തനാട്ടുകര:  അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യോഗ പഠന ക്ലാസ് ശ്രദ്ധേയമായി.

Advertisment

വിദ്യാർത്ഥികളിൽ ആരോഗ്യശീലം വളർത്തിയെടുക്കുക, ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക, ലളിത വ്യായാമങ്ങളിലൂടെ മാനസികോല്ലാസം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്സ് , എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്.

publive-image

യോഗയുടെ പ്രാധാന്യം, യോഗയിലൂടെ ലഭ്യമാകുന്ന ആരോഗ്യ ഗുണങ്ങൾ, ജീവിതശൈലിയിൽ യോഗ ചെലുത്തുന്ന സ്വാധീനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ എൻ. അബ്ദുന്നാസർ പഠന ക്ലാസ്സ് നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിദ്ദീഖ് സി, വിപിൻ.സി.ജി,മുഹമ്മദ് അഷ്റഫ്.പി എന്നിവർ സംസാരിച്ചു.

സ്കൗട്ട് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ.എം, ഷമീം.പി, അഹ് മദ് ഹനീൻ.കെ, അൻഷിദ.പി, ഷംന.പി എന്നിവർ നേതൃത്വം നൽകി.

Advertisment