Advertisment

അന്താരാഷ്ട്ര സ്കാഫ് ദിനാചരണം: എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജനപ്രിയ സ്കാർഫ് പുരസ്കാരം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന് ഭാഗമായി കേരള സ്റ്റേറ്റ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഫെലോഷിപ്പ് സംഘടിപ്പിച്ച ജനപ്രിയ സ്കാർഫ് മത്സരത്തിൽ ഏറ്റവും കൂടുതൽ ജനകീയ പിന്തുണ നേടിയ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൗട്ട് സ്കാർഫ് ജനപ്രിയ സ്കാർഫിനുള്ള പുരസ്കാരം കരസ്ഥമാക്കി. കേരളത്തിലെ വിവിധ സ്കൗട്ട് ട്രൂപ്പുകളിൽ നിന്ന് ഓൺലൈൻ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്കാർഫ് തെരഞ്ഞെടുത്തത്.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനാവും എന്ന സന്ദേശമാണ് സ്കൗട്ട് പ്രസ്ഥാനം മുന്നോട്ടു വെക്കുന്നത്. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപകൻ ബേഡൻ പവ്വൽ 1907 ൽ ബ്രാൺസി ദ്വീപിൽ വച്ച് നടത്തിയ ആദ്യ സ്കൗട്ട് ക്യാമ്പിന്റെ സ്മരണയ്ക്കായാണ് അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിക്കുന്നത്.

ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രിൻസിപ്പൽ വി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു.ഡൽഹി യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയും മുൻ സ്കൗട്ട് ലീഡറുമായ ശഹീൻ ബിൻ ഹംസ മുഖ്യാതിഥിയായിരുന്നു. സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, വിപിൻ.സി.ജി എന്നിവർ സംസാരിച്ചു.

ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ പട്രോൾ ലീഡർമാരായ വിവേക്, അക്ഷയ്, ഫെമിത.കെ, ഷഹന എന്നിവർ നേതൃത്വം നൽകി.

Advertisment