Advertisment

കോട്ടപ്പള്ള ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര: വിദ്യാർത്ഥികളിൽ ഭാഷാ നൈപുണികൾ വളർത്തിയെടുക്കുക, കുട്ടികളിലെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുക, ഭാഷാ പഠന രംഗത്ത് ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഭാഷാ പ്രചാരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു.

publive-image

അലിഫ് ക്ലബ്ബിന്റെ ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.ഫിറോസ്, ഹെഡ്മാസ്റ്റർ എൻ.അബ്ദുന്നാസർ, ഹസൈനാർ മാസ്റ്റർ, കെ.അലി മാസ്റ്റർ, പി.ഷാനവാസ്, നൗഷാദ്.പി, സി.പി മുസ്തഫ, പി അബ്ദുന്നാസർ, ഒ.മുഹമ്മദ് അൻവർ, ഹനീഫ, അലി അക്ബർ, കെ.ടി സക്കീന എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ കീഴിൽ വിവിധ സർഗ മത്സരങ്ങളും, സെമിനാറുകളും സംഘടിപ്പിക്കും.

Advertisment