Advertisment

'എല്ലാവരും ഉടുക്കട്ടെ': 'ഷെല്‍ട്ടര്‍ ഇന്ത്യ'യുമായി സഹകരിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ ഒന്നേകാല്‍ ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ചു

New Update

എടത്തനാട്ടുകര: ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കിയ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'എല്ലാവരും ഉടുക്കട്ടെ' ജീവ കാരുണ്യപദ്ധതിയിലൂടെ ഒന്നേ കാല്‍ ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി അധ്യാപകരും വിദ്യാര്‍ഥികളും നന്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്തു.

Advertisment

സ്‌കൂളിലെ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുകള്‍, ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് എന്നിവയുടെ സംയുക്തതാഭിമുഖ്യത്തില്‍ മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ' എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും വ്യാപാരികളും ഒരേ മനസ്സോടെപദ്ധതിക്കായി കൈ കോര്‍ത്തു. ദൂരസ്ഥലത്തു നിന്നുവരെ ആളുകള്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് സ്‌കൂളില്‍ എത്തിച്ചു.

സ്‌കൂളില്‍ സംഘടിപ്പിച്ച വസ്ത്ര കൈമാറ്റ ചടങ്ങ് പി. ടി.എ പ്രസിഡന്റ് ഒ. ഫിറോസ് ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.ടി. വിനോദ് അധ്യക്ഷത വഹിച്ചു.

എസ്.എം.സി ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, ഉപ പ്രധാനാധ്യാപകന്‍ പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി. കെ. .മുഹമ്മദ് ഹനീഫ, പൂതാനി നസീര്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

അധ്യാപകരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍, കെ. ടി. സിദ്ദീഖ്, നൗഷിദ, സി. സിദ്ദീഖ്, കെ. യൂനസ് സലീം, കെ.ടി. സക്കീന, വി.പി. പ്രജിത, സ്‌കൂള്‍ ലീഡര്‍ എം.സി. ദിയ, വിദ്യാര്‍ഥികളായ പി.ആര്‍. നബീല്‍, അതുല്യ ശ്രീധര്‍,

സി. നുഹ, എന്‍. ലുലു, ദില്‍ന എം. നാസര്‍, പി. അര്‍ഷാ സലാം, കെ. മുഹമ്മദ് അജ്മല്‍, വി.വിവേക്, പി. ഷഹന, കെ. ശരത്,എം. വന്ദന,സി.എസ്. അഭിനയ, നവീന്‍ കേശവ്, അമാന്‍ ബഷീര്‍, സംഗീത്എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

ശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യയുടെ ഡ്രസ്സ് ബാങ്ക് വിഭാഗത്തിന് എത്തിച്ചു കൊടുത്തു. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍

കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.

Advertisment