Advertisment

ഊറപ്പാടം കളത്തിൽ ഫാമിലി സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി:  കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച കമ്യുണിറ്റി കിച്ചൻ, കെയർഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം നൽകാൻ, രാമശ്ശേരി, ഊറപ്പാടം, കളത്തിൽ ഫാമിലി ഇന്ന് അരിയും പലവ്യഞ്ജനവും സംഭാവനയായി നൽകി.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി, കളത്തിൽ ഫാമിലി അംഗങ്ങളായ എം. രോഹിത്, വി. അരുൺ എന്നിവരിൽ നിന്നും സഹായം ഏറ്റുവാങ്ങി.

പഞ്ചായത്ത് സെക്രട്ടറി ആർ. ഗോപാലകൃഷ്ണ പിള്ള, അസിസ്റ്റന്റ് സെക്രട്ടറി സി. നന്ദിനി, പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണ വിതരണ വളണ്ടിയർ ആർ. സഞ്ജിത് എന്നിവരും സംബന്ധിച്ചു.

Advertisment