Advertisment

കോവിൽപാളയം മിനി കുടിവെള്ള പദ്ധതി സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി:  കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ, കെയർ ഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം നൽകുന്നതിന് കോവിൽപാളയം മിനി കുടിവെള്ള പദ്ധതി ഗുണഭോക്തൃ കമ്മിറ്റിയുടെ സഹായം.

Advertisment

publive-image

ഇന്ന് വിവിധ ഇനം പച്ചക്കറികൾ പലവ്യഞ്ജനങ്ങൾ എന്നിവ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി സഹായം ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് ആർ. രാജകുമാരി, സെക്രട്ടറി ആർ. ഗോപാലകൃഷ്ണ പിള്ള, വി.ഇ.ഒ സി.കെ നവനീത്, കമ്മ്യൂണിറ്റി കിച്ചൻ മോണിറ്ററിഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, കോവിൽപാളയം കുടിവെള്ള പദ്ധതി ഭാരവാഹികളായ പി. ശശിധരൻ, കെ. മണി, വി. ശാന്തകുമാരി എന്നിവരും സംബന്ധിച്ചു.

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചൻ മോണിറ്ററിഗ് കമ്മിറ്റി ഔദ്യോഗികമായി പ്രസദ്ധീകരിക്കുന്നത്.

Advertisment