Advertisment

ശാന്തിഗിരി ആശ്രമ സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ, കെയർഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം നൽകാൻ, ഓലശ്ശേരി ശാന്തിഗിരി ആശ്രമം ഇന്ന് അരിയും പലവ്യഞ്ജനവും വിവിധ പച്ചക്കറികളും സംഭാവനയായി നൽകി.

Advertisment

publive-image

ശാന്തഗിരി ആശ്രമ സ്ഥാപകൻ നവ ജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ഇരുപത്തിയൊന്നാം ദേഹവിയോഗ വാർഷികത്തിൽ കേരളത്തിൽ ഒരു ലക്ഷം പേർക്ക് (പാലക്കാട് ജില്ലയിൽ 5000 പേർക്ക്) ഭക്ഷണം നൽകുന്നത്തിന്റെ ഭാഗമായി നൽകിയ സഹായം പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് ആർ. രാജകുമാരി, മെമ്പർ മിനിബാബു, അസിസ്റ്റന്റ് സെക്രട്ടറി സി. നന്ദിനി വി.ഇ.ഒ സി. കെ. നവനീത്, പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ് എന്നിവരും ശാന്തഗിരി ആശ്രമത്തിൽ നിന്ന് സ്വാമി ആർച്ചത് ജ്ഞാന തപസ്വനി, പി. ജെ. അശോകൻ, ബി. ശ്രീധരൻ, ജെ. പത്മജൻ, എസ്. ഗണേശൻ, എം. ചിന്തനൻ എന്നിവരും പങ്കെടുത്തു.

Advertisment