Advertisment

സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റൈസറും എലപ്പുള്ളി ഗ്രാമപഞ്ചായത്തിന് സംഭാവന നൽകി

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓഫിസിൽ വരുന്നവർക്ക് കൈ ശുചിയാക്കുന്നതിന് സാനിറ്റൈസറും സാനിറ്റൈസർ സ്റ്റാൻഡും (കാലു കൊണ്ടു ചവിട്ടി സാനിറ്റൈസർ കൈയ്യിൽ പുരട്ടുന്ന നൂതന സംവിധാനം) എലപ്പുള്ളി പട്ടത്തലച്ചി എൻ. കൃഷ്ണദാസ് ഇന്ന് സംഭാവനയായി നൽകി.

publive-image

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബിജു സഹായം ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർമാരായ വി. പ്രമോദ്, കെ. രവി, പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണ വിതരണ വളണ്ടിയർ എം. നാഗരാജ് എന്നിവരും സംബന്ധിച്ചു.

Advertisment