Advertisment

ഇലക്ഷൻ ബോധവൽകരണം: പാലക്കാട് സൈക്കിൾ റാലി നടത്തി

New Update

പാലക്കാട്:  "കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം" എന്ന ആശയവുമായി പാലക്കാട് സ്വീപ് ടീമും ഗവ. എഞ്ചിനീറിങ് കോളേജ് ശ്രീകൃഷ്ണപുരം സൈക്ലിങ് ക്ലബും സംയുക്തമായി സൈക്കിൾ റാലി നടത്തി.

Advertisment

publive-image

ശനിയാഴ്ച രാവിലെ 9:00 മണിക്ക് പാലക്കാട് കോട്ടമൈദാനം വാടികയിൽ നിന്നും ജില്ലാകളകടർ ഡി. ബാലമുരളി ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്ത റാലി 10 കി.മീ. പാലക്കാട് ടൗണിൽ ചുറ്റിയ ശേഷം തിരിച്ചു കലക്ടറേറ്റിൽ അവസാനിച്ചു. എല്ലാ ജനങ്ങളും പങ്കാളികളാകുന്നതാണ് ജനാധിപത്യത്തിന്റെ വിജയമെന്ന് കളക്ടർ ഓർമിപ്പിച്ചു.

പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എൻ.എം മെഹറലി സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി. റെവന്യൂ ഡിവിഷണൽ ഓഫീസർ രേണു ആർ , ജി ഈ സി സൈക്ലിങ് ക്ലബ്ബ് സ്റ്റാഫ് കോഓർഡിനേറ്റർ പ്രൊഫ. ലീജു സി ജെ, സ്വീപ് ഉദ്യാഗോസ്ഥരായ മുരളി എന്നിവർ പങ്കെടുത്തു. ഇരുപതോളം പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.

Advertisment