Advertisment

പാലക്കാട് എക്സൈസും, റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ലഹരിവർജ്ജന ബോധവൽക്കരണ പരിപാടി നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പാലക്കാട് ലഹരി വർജ്ജന ബോധവൽക്കരണ പരിപാടി ഡിവിഷണൽ റെയിൽവേ മാനേജർ പ്രതാപ് സിംഗ് ഷാമി ഉദ്ഘാടനം ചെയ്തു. സർക്കിൽ ഇൻസ്പെക്ടർ പി.കെ.സതീഷ് വിഷയാവതരണം നടത്തി.

Advertisment

പാലക്കാട് സർക്കിൽ ഇൻസ്പെക്ടർ അനിൽ കുമാർ, സീനിയർ ഡി.പി.ഒ മനോജ് കുമാർ,ലീഡ് കോളേജ് പ്രിൻസിപ്പൽ തോമസ് ജോർജ്,റിട്ട: ഡി.വൈ.എസ്.പി ബാലൻ, റെയിൽവേ ഇൻസ്ടിട്യൂട്ട് സെക്രട്ടറി എ.കെ.അശോകൻ, ലഹരി വർജ്ജന മിഷൻ ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ കെ, എം.പി. ലിപിൻ രാജ് എന്നിവർ സംസാരിച്ചു.

publive-image

ട്രെയിനിൽ കഞ്ചാവ്,സ്വർണ്ണം,ലഹരി വസ്തുക്കൾ മുതലായവ പിടിച്ച അഞ്ച് റെയിൽവേ ഉദ്യേഗത്ഥരെ ചടങ്ങിൽ ആദരിച്ചു.റെയിൽവെ സ്കൂളിൽ നടന്ന ഉപന്യാസ മൽസരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി.

ലീഡ് കേളോജ്, എസ്.സി.എസ്.ടി ട്രൈബൽ ഹോസ്റ്റൽ പുതുപ്പരിയാരം, റെയിൽവേ സ്ക്കൂൾ എന്നിവിടങ്ങളിലെ  വിദ്യാർത്ഥികൾ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ വി.ആർ.സുനിൽകുമാർ ചൊല്ലി കൊടുത്തു. എസ്.രവികുമാർ നന്ദിയും പറഞ്ഞു.

കാദർ മൊയ്തീൻ - മദ്യനിരോ തന സമിതി: ലഹരിവർജ്ജന ബോധവൽക്കരണ പരിപാടി ഡി.ആർ.എം പ്രതാപ് സിംഗ് ഷാമി ഉൽഘാടനം ചെയ്യുന്നു.

Advertisment