Advertisment

2 ലിറ്റർ ചാരായവുമായി യുവാവ് പാലക്കാട് എക്സൈസ് സ്ക്വാഡിൻ്റെ പിടിയിൽ 

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പാലക്കാട് എക്സൈസ് നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് തെറാങ്കോട് വീട്ടിൽ മൊട്ട എന്ന കൃഷ്ണകുമാറിനെ രണ്ടു ലിറ്റർ ചാരായവുമായി പിടികൂടി. ഇയാൾ ലോക്ക് ഡൗൺ കാലഘട്ടം മുതലാക്കി വ്യാജവാറ്റ് നടത്തി ചാരായം വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു.

Advertisment

publive-image

ഈ മേഖലയിൽ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ്  പ്രവർത്തനങ്ങൾ ഈ പ്രദേശത്ത് ഊർജിതപ്പെടുത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് അറിയിച്ചു.

പാലക്കാട് എക്സൈസ് നർക്കാട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജിഷു ജോസഫ് , മേഘനാഥ് ഡി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മൻസൂർ അലി എസ്, വെള്ളക്കുട്ടി കെ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ടി വി എന്നിവരാണ് വ്യാജവാറ്റ് റെയിഡിൽ പങ്കെടുത്തവർ

Advertisment