Advertisment

ഹയർ സെക്കന്ററി മൂല്യ നിർണ്ണയം ബഹിഷ്ക്കരിക്കും: എഫ് എച്ച്.എസ്. ടി. എ.

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: ഹയർ സെക്കന്ററിയുടെ നിലവാരം തകർക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കനുള്ള സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഹയർ സെക്കന്ററി മൂല്യ നിർണ്ണയം ബഹിഷ്ക്കരിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ക്കൺവെൻഷൻ അറിയിച്ചു.

Advertisment

publive-image

അഖിലേന്ത്യ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ നിലവാരം തകർക്കാനേ ലയനം ഉപകരിക്കുവെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. എച്ച്.എസ്.എ.സ്.ടി.എ സംസ്ഥാന ട്രഷറർ അർ. രാജിവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എ.എച്ച്.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുൾ സലീം, ലെവിൻ പോൾ,വി.വിനോദ്, ആയിര സുനിൽ, ഭാസ്ക്കരൻ, രാകേഷ്കുമാർ, ഫാറൂഖ് വി.ഐ.ബാബുരാജ്, മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Advertisment