Advertisment

ഗവർണറെ തടയാൻ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

New Update

പാലക്കാട്:  രാജ്യത്ത് വിവേചനം സൃഷ്ടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന് വേണ്ടി നിലകൊള്ളുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫ്രറ്റേണിറ്റി പ്രവർത്തകർ സ്‌റ്റേഡിയത്ത് തടയാൻ ശ്രമിച്ചു.

Advertisment

publive-image

എന്നാൽ പ്രവർത്തകരെ പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, സെക്രട്ടറി അബ്ദു സമദ്, റഫീഖ് പുതുപ്പള്ളി തെരുവ്, സാബിത് മേപ്പറമ്പ്, ത്വാഹ, ഷക്കീർ, ഹസനുൽ ബന്ന, അബൂത്വാഹിർ, ഹാഷിം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടത്.

പ്രതിഷേധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രറ്റേണിറ്റി പ്രവർത്തകർ ബുധനാഴ്ച ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു.

Advertisment