Advertisment

ലോക്ക് ഡൗൺ കാലത്തെ പരീക്ഷ: ആശങ്കകൾ ഉന്നയിച്ച് അധികാരികൾക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ മെയിലിങ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  രാജ്യവ്യാപകമായ ലോക്ക് ഡൗൺ നിലനിൽക്കേ പൊതുഗതാഗത സംവിധാനമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാതെ തങ്ങളിൽ ആശങ്ക സൃഷ്ടിച്ച് യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കാലിക്കറ്റ് സർവകലാശാല വി. സിക്കും പ്രതിഷേധ മൈലുകൾ അയച്ചു.

Advertisment

publive-image

മുഴുവൻ പരീക്ഷാർത്ഥികളെയും പരീക്ഷ കേന്ദ്രത്തിൽ എത്തിക്കാനുള്ള യാത്ര സംവിധാനം സർക്കാർ ഉറപ്പു വരുത്തണം, പരീക്ഷ കേന്ദ്രങ്ങളിലെ മതിയായ സൗകര്യങ്ങളും രോഗ പ്രതിരോധ സുരക്ഷ സംവിധാനങ്ങളും ഉറപ്പു വരുത്തൽ, ഹോസ്റ്റൽ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾ മൈലിൽ ഉന്നയിച്ചു.

വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാതെ പരീക്ഷകൾ നടത്തരുതെന്ന്‌ ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment