Advertisment

ഹോസ്റ്റലുകളിലെ ആദിവാസി വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വിക്ടോറിയ കോളേജിലെ രോഗിയായ ആദിവാസി വിദ്യാർത്ഥിനിയെ കോളേജ് അധികൃതർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിൽ കഴിയുന്ന ആദിവാസി വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ കർമപദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിക്ടോറിയയിലെ ആദിവാസി വിദ്യാർത്ഥിനിയോട് നടന്ന കടുത്ത വിവേചനത്തിൽ ഇടപെടണമെന്നും പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടും ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് സംസ്ഥാന മനുഷ്യാവകാശ കമീഷനും എസ്.സി/എസ്.ടി കമീഷനും പരാതി അയച്ചു.

Advertisment