Advertisment

മലമ്പുഴയിലെ കോളനികളിൽ സ്നേഹപ്രചോദമായി ഫ്രറ്റേണിറ്റിയുടെ പഠനോപകരണ വിതരണവും അനുമോദനവും

New Update

പാലക്കാട്:  ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും മലമ്പുഴ മണ്ഡലത്തിൽ ദലിത്, മുസ് ലിം, ആദിവാസി ജനവിഭാഗങ്ങൾ അധിവസിക്കുന്ന ആനക്കല്ല്, എസ്.പി കോളിനികളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി.

Advertisment

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതിയ പരിപാടി കോളനിവാസികൾക്ക് മുന്നോട്ടു പോക്കിൽ പ്രചോദനമേകുന്നതായി. ജില്ല ജനറൽ സെക്രട്ടറി നവാഫ് പത്തിരിപ്പാല ഉദ്ഘാടനം നിർവഹിച്ചു.

publive-image

വൈസ് പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു.ടീം വെൽഫെയർ ജില്ല കോഡിനേറ്റർ മുസ്തഫ, ആനക്കല്ല് മഹല്ല് പ്രസിഡന്റ് മുഹമ്മദലി, മഹല്ല് ഖത്വീബ് സജറുദ്ദീൻ മിസ്ബാഹി,ഫിറോസ്.എഫ്.റഹ്മാൻ, നൗഷാദ് ആലവി, നൗഷാദ്.എ.എടത്തറ എന്നിവർ സംസാരിച്ചു.

ഇരു കോളനികളിലുമായി 70 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് നാടിന്റെ അഭിമാനമായ 20 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ തരണം ചെയ്ത് നിരന്തര പരിശീലനത്തിലൂടെ ഇന്ത്യൻ സ്ക്കൂൾ ഹോക്കി ടീമിൽ ഇടം പിടിക്കുകയും ടൂർണമെൻറിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത എസ്.പി ലൈൻ കോളനിയിലെ വിദ്യാർത്ഥിനി പ്രസന്നയെ പരിപാടിയിൽ പ്രത്യേകമായി ആദരിച്ചു.

ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി നവാഫ് പത്തിരിപ്പാല കൈമാറി. കോളനികളിലെ സുമനസുകളും രക്ഷിതാക്കളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

Advertisment