Advertisment

മണ്ണാർക്കാട് ഗേറ്റ്സ് ലീഡേഴ്സ് മീറ്റ് നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ഉന്നമനത്തിനായി കോട്ടോപ്പാടം പഞ്ചായത്ത് കെ.എം.സി.സി,ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗൈഡൻസ് ആന്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ്ങ് സൊസൈറ്റി ലീഡേഴ്സ് മീറ്റ് നടത്തി.

Advertisment

പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എ.അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐഡിയൽ ഗ്രീൻ പാത്ത് ചെയർമാൻ ഡോ.കുഞ്ഞിമുഹമ്മദ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

publive-image

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗേറ്റ്സ് കോ-ഓർഡിനേറ്റർമാരായ ഹമീദ് കൊമ്പത്ത്, കെ.എ.ഹുസ്നി മുബാറക്,യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, എം.മുഹമ്മദലി മിഷ്ക്കാത്തി, എം.പി.സാദിഖ്,കെ.മൊയ്തുട്ടി,ഒ.മുഹമ്മദലി,ഇ.പി.റഷീദ്, മുനീർ താളിയിൽ,റഷീദ് കല്ലടി,ദമാം കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത്,ഖത്തർ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് എം.ഷറഫുദ്ദീൻ പ്രസംഗിച്ചു.

വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നതിന് മുന്നോടിയായി വാർഡ് തലങ്ങളിൽ വിവര ശേഖരണം നടത്തും. വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കുമുള്ള പരിശീലനം, അഭ്യസ്തവിദ്യർക്ക് തൊഴിൽ നേടുന്നതിനുളള മാർഗനിർദ്ദേശങ്ങൾ, രക്ഷാകർതൃ ബോധവൽക്കരണം തുടങ്ങിയവയും സംഘടിപ്പിക്കും.ടീം ലീഡർമാരായ വി.പി.ഷൗക്കത്തലി,സി.ടി.ജംഷാദ്, കെ.ഫെമീഷ്,സലീം നാലകത്ത്, കെ.എച്ച്.ഫഹദ്, എൻ.ഒ.ഷാഫി, ഒ.ഇർഷാദ്, പി.ഇക്ബാൽ,പി.മുഹമ്മദലി,കെ.ടി.ഹാരിസ്, കെ.പി.സലീം,സി.ഉസ്മാൻ, സി.കെ.സുബൈർ,പി.ജലീൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

Advertisment