Advertisment

കൂട്ടക്കുരുതികൾ ക്കെതിരെ 'ഹലോ ബ്രദർ' സാഹോദര്യ സംഗമം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ന്യൂസിലാന്റിലും പുൽവാമയിലും നടന്ന കൂട്ടക്കുരുതികൾക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ,ടീൻ ഇന്ത്യ, മലർവാടി യൂനിറ്റുകൾ സംയുക്തമായി മേപ്പറമ്പ് ജംഗ്ഷനിൽ 'ഹലോ ബ്രദർ' സാഹോദര്യ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ഹാരിസ് നെന്മാറ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമുള്ള മുഴുവന്‍ മനുഷ്യരെയും ഞെട്ടിക്കുന്നതും അതീവ ദു:ഖകരവുമായ സംഭവങ്ങളാണിത്. ലവലേശം മനുഷ്യപ്പറ്റില്ലാത്ത ഒരുകൂട്ടം പൈശാചിക ശക്തികള്‍ ആസൂത്രണം ചെയ്ത ഈ കൂട്ടക്കുരുതികൾക്കെതിരെ ലോകത്തിന്റെ പ്രതിഷേധം ഒന്നിച്ചുയരേണ്ടിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.

publive-image

കോഡിനേറ്റർ ഹാരിസ് ആലത്തൂർ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ നാലുവീട്ടിൽ, യൂണിറ്റ് പ്രസിഡണ്ട് ത്വാഹാ മുഹമ്മദ്, സെക്രട്ടറി സയ്യിദ് ഖുതുബ്, എ.സാബിത്, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.

Advertisment