Advertisment

ഏകീകരണത്തിന്റെ ആദ്യ പടി: ഹയർസെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

New Update

കല്ലടിക്കോട്:  ഹയർസെക്കന്ററി പരീക്ഷ പേപ്പറുകൾ നോക്കുന്ന ക്യാമ്പുകളിലെ ക്യാമ്പ് നടത്തിപ്പ് ചുമതലക്കാർ ഐ എക്സാം എന്ന സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം നെട്ടോട്ടം ഓടുന്നു. കഴിഞ്ഞ വർഷം വരെ മൂല്യനിർണ്ണയ ക്യാമ്പുകളിൽ ഉപയോഗിച്ചിരുന്നത് സി.വി .ക്യാമ്പ് മാനേജർഎന്ന സോഫ്റ്റ് വെയർ ആയിരുന്നു.

Advertisment

എന്നാൽ ഈ വർഷം മുതൽ ഏകീകരണത്തിന്റെ ആദ്യ പടിയെന്ന നിലയിൽ ഹൈസ്‌കൂളുകളിൽ കൈകാര്യം ചെയ്തിരുന്ന ഐ- എക്സാം സോഫ്റ്റ്‌വെയർ ഹയർസെക്കന്ററിക്കും കൂടി ധൃതി പിടിച്ച് ബാധകം ആക്കിയത്. എന്നാൽ ആദ്യം മുതൽ തന്നെ ഈ സോഫ്റ്റ്‌വെയറിൽ പിഴവുകൾ ആയിരുന്നു. സി. ഇ മാർക്ക് കൂട്ടി ചേർക്കുന്നതിലും, പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് രേഖപ്പെടുത്തുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടായി.

എന്നാൽ മൂല്യനിർണയ ക്യാമ്പുകളിലെ ക്യാമ്പ് ഓഫീഷ്യൽസിന് മൂല്യനിർണയം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഐ - എക്സാം ഉം ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ട്രെയിനിങ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതൊന്നും നടപ്പിലായതും ഇല്ല. മാത്രവുമല്ല മൂല്യനിർണ്ണയ ക്യാമ്പുകളിൽ പരീക്ഷക്ക് വന്ന അധ്യാപകരെ ക്യാമ്പിന്റെ ലിസ്റ്റിൽ ചേർക്കാൻ പോലും സാധിക്കുന്നില്ല.

ഒരു ദിവസം ഒരു ബാച്ചിന്റെ ചീഫ് വന്നില്ല എങ്കിൽ ആ ബാച്ചിലെ സീനിയർ ആയ ഒരാളിനെ ചീഫ് ആക്കുക ആണ് പതിവ്, എന്നാൽ ഒരിക്കൽ ഇൻവിജിലേറ്റർ ആയ ഒരാളിനെ ചീഫ് ആയി ചേർക്കുന്നതിനും തടസങ്ങൾ വരുന്നു.പല ബാച്ചുകളും ഉൾപ്പെടുത്താൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ. പല മൂല്യ നിർണയ ക്യാമ്പുകളിലും പല വിഷയങ്ങളുടെയും ' മൂല്യനിർണയം കഴിഞ്ഞു.

എന്നിട്ട് പോലും അധ്യാപകരുടെ ഹാജർ പോലും ഓൺലൈനായി നൽകാൻ സാധിച്ചിട്ടില്ല. അവരുടെ പേര് പോലും ചേർക്കാൻ സാധിക്കാത്ത അവസ്ഥ ആണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി.

എന്നാൽ ആ ഗ്രൂപ്പിലെ അധ്യാപകർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് പരിഹാരം കാണാനോ പരിഹാരം നിർദേശിക്കാനോ മറുപടി പറയാനോ ആരും ശ്രമിക്കുന്നില്ല. ചുമതല ഉള്ളവരെ ഫോണിൽ വിളിച്ചാൽ എടുക്കുന്നതുപോലും ഇല്ല എന്നാണ് അധ്യാപകരുടെ പരാതി.അത് പോലെ തന്നെ മൂല്യ നിർണയ ക്യാമ്പുകളിൽ നിയോഗിച്ചിട്ടുള്ള അധ്യാപകരുടെ എണ്ണം പോലും നോക്കാതെ അധികം പേപ്പറുകൾ എല്ലാ ക്യാമ്പുകളിലേയ്ക്കും തോന്നുന്നത് പോലെ മൂല്യനിർണയത്തിനായി അയച്ചു.

ചില ക്യാമ്പുകളിൽ 4 ദിവസം കൊണ്ട് തീരാവുന്ന പേപ്പറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.പക്ഷെ അവിടെ 500ഓളം അധ്യാപകരെ നിയമിക്കുകയും ചെയ്തു.ചില സ്ഥലങ്ങളിൽ ഒരു മാസം നോക്കിയാലും തീരാത്ത പേപ്പറുകൾ ഉണ്ട്.എന്നാൽ അവിടെ ആവശ്യത്തിന് കുറച്ച് പേരെ മാത്രമേ മൂല്യനിർണയത്തിന് നിയമിച്ചിട്ടുള്ളൂ.

തുടർന്ന് ഇരട്ട മൂല്യനിർണയ ക്യാമ്പുകളിൽ ഫാൾസ് നമ്പർ ഇടുന്നത് അടക്കം ഉള്ള എല്ലാ പ്രാരംഭ ജോലികളും ചെയ്തു തീർത്ത് എല്ലാ പേപ്പറും മൂല്യനിർണത്തിന് നൽകാൻ തയാറാക്കി വച്ച പേപ്പറുകൾ പോലും മറ്റ്‌ ക്യാമ്പുകളിലേക്ക് മാറ്റാൻ ഉത്തരവായി.ഊണും ഉറക്കവും കളഞ്ഞ് ജോലി ചെയ്ത അധ്യാപകരെ പോലും ഇത് മാനസികമായി സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്.

പരീക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ചതിൽ തുടങ്ങിയ വിവാദം ഇപ്പോഴും നിലനിൽക്കുന്നു. മുൻ വർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത തരത്തിലുള്ള പ്രതിസന്ധി ആണ് ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷാ നടത്തിപ്പിൽ ഉണ്ടായിരിക്കുന്നത്.

ഹയർ സെക്കന്ററി ഹൈസ്ക്കൂൾ ലയനത്തിന്റെh മുന്നൊരൂക്കമായി ഹൈസ്ക്കൂൾ തലത്തിൽ ഉപയോഗിച്ചിക്കുന്ന ഐ എക്സാം സോഫ്റ്റ് വെയർ ഹയർ സെക്കന്ററിയിൽ കൂടി മുന്നൊരൂക്കങ്ങളിലില്ലാതെ വേഗത്തിൽ നടപ്പിലാക്കുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന്

ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ആർ. രാജീവൻ, മാത്യു കല്ലടിക്കോട് എന്നിവർ പറഞ്ഞു.

Advertisment