ജലചൂഷണ കമ്പനികളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കരുത് –  ഹോപ്പ് നേച്ചർ ക്ലബ്

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, March 19, 2019

പാലക്കാട്: ഭൂഗർഭജലത്താൽ സമ്പന്നമായിരിന്ന പ്ലാച്ചിമടയിലെ ജലം ചൂഷണം ചെയ്യുകയും, ജലം മലിനമാക്കുകയും ചെയ്ത കോള കമ്പനി അടച്ച് പൂട്ടിയതിന് ശേഷം വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് ‘ഹോപ്പ്’ നേച്ചർ ക്ലബ്ബ്‌ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകരുടെയും, യുവജനസംഘടനകളുടെയും ശക്തമായ ഇടപെടൽ മൂലമാണ് 2006-ൽ കമ്പനി അടച്ച് പൂട്ടിയത്. 2008-ൽ പ്ലാച്ചിമടയിൽ ലോക ജല സമ്മേളനം നടന്നിരുന്നു.

ജലമാണ് മനുഷ്യജീവന്റെ അടിസ്ഥാന ഘടകം. ജലമില്ലാതെ ജീവനില്ല. ഭൂമിയിലേ ഏറ്റവും വിലപിടിപ്പുള്ള, മൂല്യം നിർണ്ണയ്ക്കാൻ സാധിക്കാത്ത ജലം ഊറ്റി വിൽപ്പനച്ചരക്കാക്കുന്ന കൊക്കൊകോളയടക്കമുള്ള കമ്പനികളുടെ അനുമതി റദ്ദ് ചെയ്ത് ജലചൂഷകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സർക്കാർ തയ്യാറവണമെന്നും ‘ഹോപ്പ്’ ആവശ്യപ്പെട്ടു.

കുടിവെള്ളത്തിന് വരെ മനുഷ്യർ പ്രയാസ്സമനുഭവിക്കുന്ന കാലത്ത് ജലചൂണഷ കമ്പനികൾക്ക് സർക്കാരും, പ്രദേശിക ഭരണകൂടങ്ങളും പ്രവർത്തന അനുമതി നൽകിയാൽ പരിസ്ഥിതി പ്രവർത്തകരുടെയും, യുവജന സംഘടനകളുടെയും, നവ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളൂടെയും കുട്ടായ്മ രൂപികരിച്ച് ശക്തമായ പ്രക്ഷോപം ഉയർത്തി കൊണ്ട് വരാൻ ‘ഹോപ്പ്’ നേതൃത്തം നൽകുമെന്നും മുന്നറിയിപ്പ്‌ നൽകി.

ജീവജലം സംരക്ഷിക്കാൻ പൊതുജനങ്ങളുടെ പിന്തുണയോടെ പ്രായോഗിക നടപടികൾ സ്വീകരിക്കാനും, ജല സംരക്ഷണത്തിന്റെ പ്രധാനത്തെ സംബന്ധിച്ച് വേനലാവധി കാലത്ത് ജനങ്ങളെ ബോധവൽക്കരിക്കാനും ‘ഹോപ്പ്’ നേച്ചർ ക്ലബ്ബ്‌ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ക്ലബ്ബ്‌ പ്രസിഡന്റ്‌ നൗഷാദ് ആലവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ സക്കീർ ഒതളൂർ, അക്ബറലി കൊല്ലങ്കോട്, റിയാസ് മേലേടത്ത്, ശഹീർ അബ്ബാസ് എന്നിവർ സംസാരിച്ചു.

×