Advertisment

ഹയർ സെക്കന്ററി സേ പരീക്ഷാ മൂല്യനിർണ്ണയം: ഏപ്രിൽ മാസത്തെ മൂല്യ നിർണ്ണയ വേതനം ഇതുവരെ ലഭിച്ചില്ല, അധ്യാപകർ ആശങ്കയിൽ

New Update

പാലക്കാട്:  രണ്ടാം വർഷ ഹയർ സെക്കന്ററി സേ പരീക്ഷാ മൂല്യനിർണ്ണയം ഇന്ന് തുടങ്ങാനിരിക്കെ അധ്യാപകർ അശങ്കയിലായിരിക്കുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടത്തിയ ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മൂല്യ നിർണ്ണയ വേതനം ഇതുരേയുംലഭിച്ചില്ലെന്ന് അധ്യാപകർ പരാതിപ്പെടുന്നു.

Advertisment

ഓരോ ജില്ലയിലും നാലുമുതൽ എട്ടുവരെ മൂല്യ നിർണ്ണയ ക്യാമ്പുകളാണ്‌ ഏർപ്പെടുത്തിയിരുന്നത്. ഈ ക്യാമ്പുകളിൽ പലതിലും മൂല്യനിർണ്ണയം നടത്തിയ അധ്യാപകർക്ക് പ്രതിഫലം നൽകാൻ ക്യാമ്പ് അധികാരികൾക്ക് ഇതുരേയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 10 വർഷത്തിലേറെയായി ഉപയൊഗിച്ചിരുന്ന എച്ച് എസ് സി മാനേജർ എന്ന സോഫ്റ്റ്വെയറിനു പകരം ഐ എക്സാം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചതാണ്‌ പ്രശ്നത്തിനു കാരണമെന്നറിയുന്നു.

നാളെതുടങ്ങുന്ന രണ്ടാംവർഷ സെ ഇമ്പ്രൂവ്മെന്റ് പരീക്ഷകളുടെ മൂല്യ നിർണ്ണയത്തിന്റെ പ്രതിഫലം എന്ന് ലഭിക്കുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്‌.കഴിഞ്ഞ വർഷം വരേയും ഡയറട്രേറ്റിൽ നിന്നും മൂല്യ നിർണ്ണയനിത്തിനുള്ള പ്രതിഫലം മുൻകൂട്ടി നൽകുകയും ക്യാമ്പ് കോർഡിനേറ്റർ അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുക്കുകയുമായിരുന്നു പതിവ്.

എന്നാൽ ഈ വർഷം മൂല്യനിർണ്ണയ സമയത്ത് ഐ എക്സാം സോഫ്റ്റ് വേയർ പൂർണ്ണമായും സജ്ജമായിരുന്നില്ല. അതിനാൽ ഓരോ ദിവസത്തേയും മൂല്യ നിർണ്ണയ വിവരങ്ങൾ സോഫ്റ്റ് വേയറിൽ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.സോഫ്റ്റ് വേയർ സജ്ജമായതിനുശേഷം അപ്ലോഡ് ചെയ്താൽ മതിയെന്ന കർശന നിർദ്ദേശവും ക്യാമ്പ് കോർഡിനേറ്റർമാർക്ക് നൽകിയിരുന്നത്രേ. അതുകൊണ്ട് പല ക്യാമ്പ് കോർഡിനേറ്റർമാരായ പ്രിൻസിപ്പാൾമാരും സോഫ്റ്റ്വേയർ സജ്ജമാകുന്നതും കാത്തിരുന്നു.

ഇതിനിടയിൽ അഡ്വാൻസ് തുക കൈപറ്റിയ ചില പ്രിൻസിപ്പാൾമാർ കുറച്ച് അധ്യാപകർക്ക് മൂല്യ നിർണ്ണയ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നൽകി.ഇതിനിടയിൽ മൂല്യ നിർണ്ണയത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും ഒപ്പിട്ട വേതന പത്രം ഉൾപ്പടെ മുഴുവൻ കണക്കുകളും സോഫ്റ്റ് വേയറിൽ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിച്ച് തുക ഓരോ അധ്യാപകരുടേയും അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുക്കണമെന്ന് മേലധികാരികൾ ഉത്തരവിറക്കി.

എന്നാൽ തമിഴ് പേപ്പറുകളുടേതുൾപ്പടെയുള്ള ചിലവിഷയങ്ങളുടെ കണക്കുകളും മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളും സോഫ്റ്റ് വേയറിൽ അപ്ലോഡ് ചെയ്യാൻ സാങ്കേതിക തകരാർമൂലം കഴിഞ്ഞില്ല.അതുകൂടി ചെയ്ത് ബിൽ എടുത്ത് കൊടുത്താൽ മാത്രമേ മൂല്യ നിർണ്ണയ തുക അധ്യാപകർക്ക് നൽകാനാവു.

ഇതിനിടയിൽ മൂന്നു ദിവസത്തിനുള്ളിൽ അധ്യാപകരുടെ മൂല്യ നിർണ്ണയ വേതനം നൽകിയില്ലെങ്കിൽ ക്യാമ്പ് കോർഡിനേറ്റർമാരായ പ്രിൻസിപ്പാൾ മാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്‌.

ഇപ്പോഴും സോഫ്റ്റേയർ പൂർണ്ണമായും സജ്ജമായിട്ടില്ല. സജ്ജമാകാത്ത സോഫ്റ്റ്വേയറിൽ മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളും പേപ്പറുകളുടെ എണ്ണവും തുകയും രേഖപ്പെടുത്താനുമാവില്ല. രണ്ടുമാസമായിട്ടും മൂല്യ നിർണ്ണയ വേതനം എന്ന് കിട്ടുമെന്നറിയാതെ അധ്യാപകരും ആശങ്കയിലാണ്‌. ഇന്ന് തുടങ്ങുന്ന രണ്ടാം വർഷ സേ ഇമ്പ്രൂമെന്റ് മൂല്യനിർണ്ണയത്തിലും വേതനം ലഭിക്കാതെ വരുമോ എന്ന ആശങ്കയിലാണ്‌ അധ്യാപകർ.

Advertisment