Advertisment

സാമൂഹ്യ പ്രതിബദ്ധത വിദ്യാർത്ഥിത്വത്തിന്റെ ആന്തരിക പ്രേരണയാവണം: ഇബ്‌റാഹീം സുബ്ഹാൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ഊർജ്ജത്തിന്റെ ഭാവിക്കായി കാര്യക്ഷമമായ ധാരണ സൃഷ്ടിക്കേണ്ടത് ഇന്നത്തെ തലമുറയിലൂടെയാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉൾക്കൊണ്ട് ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍ ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ കഴിവ് ആര്‍ജ്ജിക്കുന്നവനാവണം വിദ്യാര്‍ത്ഥി എന്ന് ഇന്റർനാഷണൽ എനർജി ഫോറം ഉന്നതോദ്യോഗസ്ഥൻ ഇബ്‌റാഹീം സുബ്ഹാൻ പറഞ്ഞു.

Advertisment

publive-image

ഏതൊരു പ്രൊഫഷനിലും വിജയിക്കാൻ വിദ്യാർത്ഥികൾക്ക് അച്ചടക്കം വേണം. തീരുമാനങ്ങളും പദ്ധതികളുമുണ്ടായാൽ മാത്രം വിജയിക്കണമെന്നില്ല. അച്ചടക്കമുള്ള പ്രവർത്തനമാണാവശ്യം.

ഊര്‍ജത്തിന്റെ അമിതോപയോഗത്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇനിയെങ്കിലും നാം ബോധവാൻമാരാകേണ്ടതുണ്ട്. സുസ്ഥിര ഉപയോഗത്തിന് വേണ്ടി പരിമിതമായി ഊര്‍ജം ഉപയോഗിക്കുകയാണ് വേണ്ടതെന്നും പ്രകൃതി ചൂഷണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

പ്രിൻസിപ്പൽ പ്രൊഫ.ടി.കെ.ജലീൽ ഉദ്ഘാടനം ചെയ്തു. കെ.സി.കെ സൈതാലി ഉപഹാര സമർപ്പണം നടത്തി. എ.എം.ശിഹാബ്,സലാഹുദ്ദീൻ,കോളേജ് ചെയർമാൻ അജ്മൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണിയിലെത്തിയവർ പഴയ കലാലയത്തിൽ മടങ്ങിയെത്തി കുട്ടികളുമായി സംവദിക്കുന്ന ലെഗസി പ്രോഗ്രാമിന്റെ പ്രഥമ യോഗത്തിനാണ് ഇബ്രാഹിം സുബ്ഹാൻ സ്ഥാപനത്തിലെത്തിയത്. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കോളേജിലെ വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി.

Advertisment