Advertisment

ഇന്ത്യസ്റ്റാർ യൂത്ത് ഐക്കണിക് അവാർഡ് ജേതാവ് രഘുനാഥ് റിഥത്തിനെ ആദരിച്ചു

New Update

പാലക്കാട്:  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭയോടൊപ്പം’ എന്ന ആദരവിന്റെ ഭാഗമായി ഈ വർഷത്തെ ഇന്ത്യസ്റ്റാർ യൂത്ത് ഐക്കൺ അവാർഡ് ജേതാവ് നാടൻപാട്ട് കലാകാരൻ രഘുനാഥ് റിഥത്തിനെ ആദരിച്ചു.

Advertisment

publive-image

പടലിക്കാട് ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൾ സലിം പൊന്നാടയണിയിച്ച് ആദരിച്ചു. 10 വർഷക്കാലമായി നാടൻപാട്ട് രംഗത്ത് പ്രവർത്തിക്കുന്ന രഘുനാഥ് റിഥം ഇതിനോടകം ബെസ്റ്റോഫ് ഇന്ത്യ റെക്കോർഡ്, തൊണ്ടാർകുളങ്ങര ഭഗവതി പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഈ വർഷത്തെ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിനും ഈ കലാകാരൻ അർഹനായിട്ടുണ്ട്. പരിപാടിയിൽ സ്കൂളിലെ അധ്യാപികമാരായ ദീപ, റീജ, ശ്രീജ, ശാരിക തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് രഘുനാഥ് റിഥം നയിച്ച നാടൻപാട്ടുകളും ഉണ്ടായിരുന്നു.

സമൂഹത്തെക്കുറിച്ച്‌ നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ യുവാക്കള്‍ യത്‌നിക്കണം. കര്‍മശേഷിയുള്ളവന്റെ നല്ല സ്വപ്‌നങ്ങള്‍ സമൂഹത്തിന് വിലപ്പെട്ട സമ്പത്താണ്‌. യുവത്വത്തോട് ഇച്ഛാശക്തി ചേരുമ്പോള്‍ സമൂഹത്തിന്റെ ഭാവി ശോഭനമാകുമെന്ന് പ്രസംഗകർ പറഞ്ഞു.

Advertisment