Advertisment

ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

റ്റപ്പാലം പിഡബ്ലിയു റെസ്റ്റ് ഹൗസിൽ ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നു. 8 നിയോജക മണ്ഡലത്തിൽ നിന്നുള്ള

പ്രതിനിധികൾ പങ്കെടുത്തു. എൽ ഡി എഫ് ജാഥ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആവശ്യമായ വിഭവ സമാഹരണം ഒരുക്കാനും പഞ്ചായത്ത് തലങ്ങളിൽ പ്രചാരണം വിജയകരമാക്കാനും മണ്ഡലം തല വിഹിതം നൽകാനും ബന്ധപ്പെട്ട കമ്മിറ്റികളെ ചുമതലപ്പെടുത്തി.

Advertisment

publive-image

<ഐ എൻ എൽ കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കരിമ്പ പി.എം.മുഹമ്മദ് ഇസ്മായിൽ>

പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഷാജഹാൻ, സിക്കന്തർ (സെക്രട്ടറി) ബാവ (ട്രഷറർ) കോങ്ങാട് മണ്ഡലം ഇസ്മായിൽ കരിമ്പ (പ്രസിഡണ്ട്) മണ്ണാർക്കാട് അബ്ദുൽ റഫീഖ് അലനല്ലൂർ (പ്രസിഡണ്ട്) ഒറ്റപ്പാലം ബഷീർ പള്ളി വളപ്പിൽ (പ്രസിഡണ്ട്) ഷൊർണൂർ നൗഫൽ ചോരാമ്പാടത്ത് (പ്രസിഡണ്ട്) എന്നിവരേയും യോഗം ചുമതലപ്പെടുത്തി.

ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യവുമായി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രക്ക്‌ ഐ.എൻ.എൽ ജില്ലാ സമിതി പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യും.

Advertisment