Advertisment

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ പരിശ്രമിക്കുക - ഐ എസ് എം ജില്ലാ പ്രവർത്തക സംഗമം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ന്ത്യാ മഹാരാജ്യത്തിൻ്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ നിലനിർത്താനും ഐക്യവും അഖണ്ഡതയും സൂക്ഷിക്കാനും ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ പൗരൻ്റ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്നും ഐ എസ് എം പാലക്കാട് ജില്ല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

Advertisment

ന്യൂസിലാൻഡിലെ ഭീകരാക്രമണത്തി നിൻറെ പശ്ചാത്തലത്തിൽ നാട്ടിലെ മുസ്ലിങ്ങളെ ചേർത്ത് പിടിക്കാനും കൂടെ നിർത്താനും മികച്ച നിലയിൽ പിന്തുണ നൽകാനും ഗവൺമെൻറ് കാണിച്ച് താൽപര്യം ലോക സമൂഹത്തിന് മാതൃകയാണെന്നും പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ചൂഷണങ്ങളും ആത്മീയ തട്ടിപ്പുകളും മന്ത്രവാദചിത്സ, കൂടോത്രം തുടങ്ങിയവ നിയമം മൂലം നിരോധിക്കണമെന്നും അധ്യാപക യോഗ്യതമാനദണ്ഡങ്ങൾ പുനർ നിർണയിച്ച അപാകതകൾ പരിഹരിക്കണം ഇന്നും പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഐ എസ് എം ജില്ല പ്രവർത്തക സംഗമവും പഠനക്യാമ്പും ശനി, ഞായർ ദിവസങ്ങയിലായി മണ്ണാർക്കാട് സലഫി സെൻററിൽ വെച്ച് നടന്നു.

പാലക്കാട് ജില്ലാ കെഎൻഎം ചെയർമാൻ പി മുഹമ്മദലി അൻസാരി ഉദ്ഘാടനം ചെയ്തു.

ഐ എസ് എം പാലക്കാട് ജില്ല പ്രസിഡണ്ട് ബഷീർ കാരാകുർശി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ മുഖ്യപ്രഭാഷണം നടത്തി. കെ എൻ എം ജില്ലാ കൺവീനർ പി ഉമ്മർ മാസ്റ്റർ, കെ എൻ എം ജില്ലാ വൈസ് ചെയർമാൻ ഈസ മദനി,എം എസ് എം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകളർപ്പിച്ചു.

മുഹമ്മദ് കുട്ടി അൻസാരി, മൗലവി ഷഫീഖ് അസ്‌ലം, പി കെ സക്കരിയ സ്വലാഹി, അക്ബർ സലാഹി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശംസുദ്ദീൻ സലഫി, അബൂഫൈസൽ അൻസാരി, വി.സി ഷൗക്കത്ത് , ഷൗക്കത്തലി അൻസാരി, നസീർ സലാഹി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment