Advertisment

ജോൺ ഓലിക്കൽ മതാദ്ധ്യാപക അവാർഡ് സമ്മാനിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ സമിതി സംസ്ഥാനത്തെ മികച്ച മതാദ്ധ്യാപകന്‌ നൽകുന്ന ഒ എ ജോൺ ഓലിക്കൽ അവാർഡ് കല്ലടിക്കോട് മേരീ മാതാ പള്ളി മതാദ്ധ്യാപകൻ മാത്യു കല്ലടിക്കോടിന്‌ നൽകി ആദരിച്ചു. സഭാ പിതാവ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്‌ റ്റ്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചത്.

publive-image

താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിക്കൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ സമിതി പ്രസിഡന്റ് ബിജു പറയനിലം, തുടങ്ങിയവർ പ്രസംഗിച്ചു. തുടർച്ചയായ 32 വർഷത്തെ സേവനം പരിഗണിച്ചാണ്‌ അവാർഡ് നൽകിയത്.

Advertisment