Advertisment

വെള്ളരി പ്രാവുകൾ - ജൂനിയർ റെഡ് ക്രോസ് തീം സോങ് പുറത്തിറങ്ങി

New Update

മണ്ണാർക്കാട്: അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസിന്റെ തീം സോങ്ങിന് മലയാളത്തിൽ ആദ്യമായി ദൃശ്യാവിഷ്‌കാരം.

Advertisment

നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്നാണ് ജെ ആർ സിയുടെ പ്രഖ്യാപിത നയം.

publive-image

വെള്ളരിപ്രാവുകൾ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബവും ഡോക്യുമെന്ററി ഫിലിമും പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ മാധ്യമ പ്രവർത്തകൻ സമദ്, ജെ ആർ സി കൗൺസിലർ നൂർ മുഹമ്മദ് മാസ്റ്റർ,ഉണ്ണിജോസഫ് എന്നിവരാണ് തയ്യാറാക്കിയിട്ടുള്ളത്.

ഗാനരചന: വിജയകുമാരി ടീച്ചർ മുണ്ടെക്കാട്. ഇന്ത്യൻ റെഡ് ക്രോസ് മുൻ ചെയർമാൻ വി.പി. മുരളീധരൻ ജെആർസി സംസ്ഥാന കോഡിനേറ്റർ ദണ്ഡപാണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും പ്രാദേശിക ചാനലുകള്‍ വഴിയുമാണ് വീഡിയോ ആൽബം പ്രേക്ഷകരിലെത്തിക്കുക.

Advertisment