Advertisment

നാഫിയ - ജെ.ആർ.എഫ് കരസ്ഥമാക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ പെൺകുട്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: വെല്ലുവിളകളെ അതിജീവിച്ച് ജെ.ആർ.എഫ് - യു.ജി.സി നെറ്റ് കരസ്ഥമാക്കിയ നാഫിയ സി.ടിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുമോദിച്ചു. നാഫിയയുടെ വല്ലപ്പുഴയിലെ വീട്ടിലെത്തി ഫ്രറ്റേണിറ്റി ജില്ല ജെനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സനാണ് ഉപഹാരം നൽകിയത്.

Advertisment

publive-image

ശാരീരിക പരിമിതികളെ നേരിടുമ്പോൾ മിടുക്കരാകുന്നതിനെകുറിച്ചു ഓര്‍ക്കാനോ ശ്രദ്ധിക്കാനോ കഴിയാതെ ഒന്നിലും താത്പര്യമില്ലാത്തവരായി വൈകാരിക പ്രശ്‌നങ്ങൾ വരെ ആരിലും ഉണ്ടാകാം. എന്നാൽ നമ്മുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയാല്‍ ഫലം ശരിക്കുമറിയാം. മന:ശക്തിക്ക് അത്രമേല്‍ ശക്തിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു നാഫിയ എന്ന ഈ പെൺകുട്ടി.

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എം.എ ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനിയായ നാഫിയ വിഷയത്തിൽ രാജ്യത്ത് ജെ.ആർ.എഫ് കരസ്ഥമാക്കുന്ന ഏക ഭിന്നശേഷി വിഭാഗത്തിൽ പെട്ട വ്യക്തിയാണ്.

എം .ഇ. എസ് കല്ലടി കോളേജിന്റെ ചരിത്രത്തിൽ പി ജി ചെയ്തുകൊണ്ടിരിക്കെ ജെ ആർ എഫ് കരസ്ഥമാക്കുന്ന ആദ്യ വിദ്യാർത്ഥികൂടിയാണ് നാഫിയ.

വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മൊയ്‌ദീൻ കുട്ടി വല്ലപ്പുഴ,പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ലത്തീഫ് പാറക്കൽ,ഫ്രറ്റേണിറ്റി എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Advertisment