Advertisment

വായന ഉള്ളുണർത്തുന്നു: വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം കെ. ശാന്തകുമാരി നിർവഹിച്ചു

New Update

കല്ലടിക്കോട്:   കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറിയിലെ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.ശാന്തകുമാരി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. സുമലത അദ്ധ്യക്ഷത വഹിച്ചു.  റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ യു നാരായണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

ഡോക്ടറേറ്റ് നേടിയ സ്മിത നവീൻ, ഹയർ സെക്കന്ററി ഉന്നത വിജയം നേടിയ ലൈബ്രറി അംഗം ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു.

വായന കുറയുന്ന കാലത്ത് വായന ശാലകളും കൂട്ടായ്മകളും വായനയെ നിരന്തര പ്രവർത്തനമാക്കി മാറ്റണം. വായനയുടെ പ്രാധാന്യം തിരിച്ചറിയാന്‍, വായനയിലേക്ക് ആളുകളെ നയിക്കാന്‍ കാലോചിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. ലൈബ്രറി പ്രസിഡന്റ് സി കെ രാജൻ , അനൂപ് , അരുൺ രാജ്, ബിജു , രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisment