Advertisment

ജൈവവൈവിധ്യ റജിസ്റ്റർ കെ ശാന്തകുമാരി പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചെർപ്പുളശേരി:  ശബരി പിടിബി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൈവവൈവിധ്യ പരിസ്ഥിതി ക്ലബ്ബ് തയ്യാറാക്കിയ ജൈവവൈവിധ്യ റജിസ്റ്റർ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ശാന്തകുമാരി പ്രകാശനം ചെയ്തു.

നാം അധിവസിക്കുന്ന ലോകം ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി മനുഷ്യന്റെ ഇടപെടലുകള്‍ ഈ സമ്പത്തിനെ ചൂഷണം ചെയ്യുകയും ജീവജാലങ്ങളെ ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജൈവ വൈവിധ്യം നശിക്കുന്നതോടെ കാലാന്തരത്തില്‍ ഭൂമിയും ഇല്ലാതാവും എന്നു പറയാം.

ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ പരിസ്ഥിതി പഠനകേന്ദ്രം, ഹരിതസേന എന്നിവയുടെ സഹകരണത്തോടയാണ് തയ്യാറാക്കിയത്. പ്രധാന്യാപകന്‍ എം പ്രശാന്ത്, പ്രിന്‍സി്പ്പാല്‍ ടി ഹരിദാസ്, കെ അജിത്, രാജേഷ് അടയ്ക്കാപുത്തൂര്‍ എന്നിവര്‍ സ്ംസാരിച്ചു.

Advertisment