Advertisment

ജന സുരക്ഷ: കല്ലടിക്കോട് പോലീസ് ചർച്ച നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  തിരഞ്ഞെടുപ്പിന് മുമ്പ് കല്ലടിക്കോട് ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും, ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാനുമായി പ്രാദേശിക ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കുന്നതിന്, ജനമൈത്രി സമിതി അംഗങ്ങളും കരാകുറുശ്ശി,കരിമ്പ,തച്ചമ്പാറ പഞ്ചായത്ത് അംഗങ്ങളുമായി കല്ലടിക്കോട് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ചർച്ച നടത്തി.

Advertisment

publive-image

പൊതുസമൂഹവുമായി എപ്പോഴും സംവദിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയ കാര്യങ്ങൾ. വര്‍ത്തമാന കേരളീയ സാഹചര്യത്തിൽ രാഷ്ട്രീയരംഗത്തുള്ളവർ സഹിഷ്ണുത പുലർത്തുന്നവരും നിയമത്തോടും നിയമപാലകരോടും പ്രതിബദ്ധതയുള്ളവരുമാണ്. ക്രമസമാധാനപാലന രംഗത്ത്‌ ഏറ്റവും മികവുറ്റ നമ്മുടെ സംസ്ഥാനത്ത്, ഇതിനായി പോലീസുമായി ജനങ്ങൾ സഹകരിക്കണമെന്നും പ്രസംഗകർ പറഞ്ഞു.

publive-image

കല്ലടിക്കോട് പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ.ടി.മേപ്പിള്ളി വിളിച്ചു ചേർത്ത യോഗം ഹൈവേയിലെ ഗതാഗത പ്രശ്നങ്ങൾ,ലഹരി,രാത്രി പട്രോളിംഗ്,ജനസുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്തു. കരിമ്പ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ ജനമൈത്രി സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

ജനമൈത്രി സിആർഒ രാജ്‌നാരായണൻ അധ്യക്ഷനായി. ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് സ്വാഗതവും വൈസ് പ്രസിഡന്റ് ഐസക് തച്ചമ്പാറ നന്ദിയും പറഞ്ഞു.

Advertisment