Advertisment

രാത്രികാല പട്രോളിങ്ങ്. പൂട്ടിയിട്ട കടകളിൽ മോഷണം തടയാൻ കാവലായി വ്യാപാരികളും

New Update

പാലക്കാട്:  രാത്രികാലങ്ങളിൽ മോഷ്ടാക്കൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കാന്‍ പട്രോളിംഗ് നടത്തുകയാണ് കല്ലടിക്കോട്ടെ വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് രാത്രികാല പട്രോളിങ്ങ് ആരംഭിച്ചിട്ടുള്ളത്.

Advertisment

publive-image

പ്രദേശത്ത് തുടർച്ചയായി മൊബൈൽ ഷോപ്പുകളിൽ മോഷണം നടന്നതിനാൽ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കാഞ്ഞിക്കുളം മുതൽ പനയംപാടം വരെയുള്ള യൂണിറ്റ് പരിധിയിലാണ് നിരീക്ഷണം.

കഴിഞ്ഞ ദിവസം ദീപ ജംഗ്ഷനിലെ മൊബൈൽ കടയിൽ നിന്നും മെമ്മറി കാർഡുകളും ചാർജ്ജറുകളും കവർന്നു. ഭിത്തിയും സീലിങ്ങും തകർത്താണ് കള്ളൻ അകത്തു കടന്നത്. മറ്റൊരു കടയിലും മോഷണശ്രമമുണ്ടായി.

രാവിലെ ഉടമകൾ കട തുറക്കാനെത്തിയപ്പോഴാണ് സീലിംഗ് തകർത്ത നിലയിൽ കണ്ടെത്തിയത്.

പ​​​ക​​​ലും രാ​​​ത്രി​​​യും ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പോലീസ് നടത്തുന്നുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച് വ്യാപാരികളിൽ ആശങ്ക ഉയർന്നതോടെ പോലീസിനൊപ്പം വ്യാപാരികളുടെയും കാവലുണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്, ജനറൽ സെക്രട്ടറി മുരളി കുമാർ എന്നിവർ പറഞ്ഞു.

Advertisment