Advertisment

ഗുരു - ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകയായി ഭക്ഷ്യധാന്യ കിറ്റ് വിതരണം

New Update

പാലക്കാട്:  പല കാര്യത്തിലും അധ്യാപകർ ആക്ഷേപിക്കപ്പെടുമ്പോൾ പഠനം മുടങ്ങിയ ലോക്ക് ഡൗൺ കാലത്ത് പോലും ഇതാ കനിവിന്റെ ഒരു അധ്യായം. കല്ലടിക്കോട് എ യു പി സ്കൂളിലെ അധ്യാപകരാണ് സുദൃഢമായ ഗുരു ശിഷ്യബന്ധത്തിന് ഉദാത്ത മാതൃകയായത്.

Advertisment

publive-image

സ്‌കൂളിലെ മുഴുവന്‍ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി അധ്യാപകർ.

publive-image

ലോക്ക് ഡൗൺ കാലത്തെ പ്രയാസങ്ങൾക്കിടയിലും അധ്യാപകരുടെയും സ്‌കൂൾ മാനേജുമെന്റിന്റെയും ഈ സ്നേഹവായ്പ് മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ പറഞ്ഞു.

പ്രധാന അദ്ധ്യാപിക ശോഭന, പ്രമോദ്, അബ്ദുള്ള, ആബിദ, ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment