Advertisment

കാഞ്ഞിരപ്പുഴയെ ശുചിത്വ ഗ്രാമമാക്കാൻ കർമ പദ്ധതി. സന്നദ്ധ പ്രവർത്തകർക്കായി ഗ്രാമ പഞ്ചായത്ത് ശിൽപശാല നടത്തി

New Update

ശാവർക്കർമാർ, ഹരിതസേന, അധ്യാപകർ, കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി ശുചിത്വഗ്രാമം എന്ന ആശയം സഫലീകരിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പൊറ്റശേരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ശുചിത്വമുള്ള ഗ്രാമം എന്ന സഫലീകരണത്തിനു ഒന്നിച്ചു നീങ്ങാം. പരിസരം ശുചിയാക്കിയില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ആപത്താണ്. ശുദ്ധ ജല ദൗര്‍ഭല്യമാണ് മിക്ക പകര്‍ച്ചവ്യാധികളുടേയും പ്രധാന കാരണം. ഭാവിയിൽ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതി ആശങ്കയുണർത്തുന്നതാണ്.

പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളെയും പരിസരശുചിത്വത്തിലൂടെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. ഇതിന് വ്യാപകമായ പ്രചാരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. കാഞ്ഞിരപ്പുഴയെ ശുചിത്വ ഗ്രാമമാക്കാൻ വ്യക്തമായ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി മണികണ്ഠൻ പറഞ്ഞു.

publive-image

വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണൻ അധ്യക്ഷയായി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ബെനില ബ്രൂട്ടോ, ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ,നാരായണൻകുട്ടി,ദീപക്‌വര്മ എന്നിവർ ശുചിത്വ ഗ്രാമം വിജയത്തിലെത്തിക്കാൻ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസെടുത്തു. നാരായണൻകുട്ടി സ്വാഗതവും സുമലത നന്ദിയും പറഞ്ഞു.

Advertisment