Advertisment

പാലക്കാട‌ിന്റെ സാംസ്കാരികപ്പൊലിമ 'കണ്യാർകളി'യെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: നാടിന്റെ സാംസ്‌കാരിക തനിമകളെയും കലാപാരമ്പര്യത്തെയും മിഴിവോടെ ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കരിമ്പനക്കാട്ഡോക്യുമെന്ററി സീരീസിലെ മൂന്നാമത്തെ ചിത്രം 'കണ്യാർകളി'യുടെ സി.ഡി പ്രകാശനം ചെയ്തു. കൊടുവായൂർ തോട്ടേക്കാട് തറ മന്ദത്തുഭഗവതി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം പൂജാരി കുമാർ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.ജെ.വിജയകുമാറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

Advertisment

publive-image

പാലക്കാട‌ിന്റെ സാംസ്കാരികപ്പൊലിമയാണ് കണ്യാർകളി. കണ്ണിയാർകളി എന്നു വിളിക്കപ്പെടുന്ന ഈ നാടൻകലാരൂപം വ്യത്യസ്ത സാമൂഹ്യക്രമങ്ങളിലൂടെ സഞ്ചരിച്ചും പരിണാമപ്പെട്ടും ദേശസംസ്കൃതിയുടെ പ്രതീകമായിത്തീർന്നു. മാത്രമല്ല വൈവിധ്യങ്ങൾ പ്രകടമാക്കുന്നപാരമ്പര്യ അനുഷ്ഠാന കലാരൂപമെന്ന നിലക്ക് ഇപ്പോൾകടൽ കടന്നും പ്രചാരം നേടി.

അനുഷ്ഠാനക്രമത്തിലും അവതരണരീതിയിലും പ്രത്യേകതകൾ പുലർത്തുന്ന ഈ പ്രാദേശിക കലാരൂപത്തിന്റെ അവതരണവും ചരിത്രവും നാൾവഴികളും ഡോക്യൂമെന്ററിയിലുണ്ട്. സെക്രട്ടറി സോമസുന്ദരൻ, ട്രഷറർ മോഹനൻ, കളിയാശാൻ ശിവരാമകൃഷ്ണൻ, കണ്യാർകളി കലാകാരന്മാരായ ശരത്, കൃഷ്ണദാസ്, കിരൺ, ഉണ്ണികൃഷ്ണൻ, സംവിധായകൻ അജീഷ് മുണ്ടൂർ എന്നിവർ പങ്കെടുത്തു.

Advertisment