Advertisment

സമൂഹ സേവനമെന്നത് സാമൂഹ്യ പ്രതി ബദ്ധത. കെ എ പി എസ് ക്യാമ്പയിൻ മുഹമ്മദ്‌ മുഹ്സിൻ ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്‌: പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനായ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട് ചാപ്റ്ററിന്റെ ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

Advertisment

publive-image

പ്രൊഫഷണൽ സോഷ്യൽ വർക്കർ കൂടിയായ പട്ടാമ്പി എം.എൽ.എ മുഹമ്മദ്‌ മുഹ്സിൻ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജി.ജിജിന് മെമ്പർഷിപ്പ് നൽകികൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും റഗുലർ പഠനത്തിലൂടെ എം.എസ്.ഡബ്ല്യു കഴിഞ്ഞവർക്കാണ് മെമ്പർഷിപ്പ് നൽകുന്നത്.

പാലക്കാട്‌ കാപ്‌സ് പ്രസിഡന്റ്‌ സതീഷ്.കെ, സെക്രട്ടറി ദൃശ്യ.കെ.എം, കാപ്‌സ് റീജിയണൽ പ്രസിഡന്റ്‌ എ.അബ്ദുൾ റഹിമാൻ, കാപ്‌സ് മെമ്പർമാരായ എം.പ്രശാന്ത്, ജി.ജിജിൻ, സറീന.എം ,എ.മധു, ആൽഫ ചാക്കോ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി.

Advertisment