Advertisment

കരിമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  കരിമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം യോഗത്തിൽ നടത്തി.

Advertisment

publive-image

ഭാസ്കരൻ. പി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി അധ്യക്ഷയായി.സേവനത്തിൽ നിന്നും വിരമിക്കുന്നവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും കലാ കായികരംഗത്ത് തിളങ്ങിയവരെയും ആദരിച്ചു.

publive-image

ജില്ലാ പഞ്ചായത്ത് മെമ്പർ അച്യുതൻനായർ,ബ്ലോക്ക് മെമ്പർ യുസുഫ്പാലക്കൽ,വാർഡ് മെമ്പർ മുഹമ്മദ്ഹാരിസ്,പിടിഎ പ്രസിഡന്റ് രവി,വൈസ് പ്രസിഡന്റ് ജാഫർഅലി,ശ്രീജ,റിൻഷ തുടങ്ങിയവർ പ്രസംഗിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ കുഞ്ഞുണ്ണി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ഗിരിജ.കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു

Advertisment