Advertisment

മനസ്സുനിറയ്ക്കും സ്നേഹവുമായി കുട്ടികൾക്ക് അധ്യാപകരുടെ വക ഭക്ഷ്യക്കിറ്റ്

New Update

പാലക്കാട്:  അധ്യാപക സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഷ സിലബസുകൾക്കപ്പുറം പങ്കുവയ്ക്കുന്ന ചിലരുണ്ട്. ക്ലാസ്മുറികളിൽ പിറവിയെടുക്കുന്ന മുറിച്ചുമാറ്റാനാകാത്ത അത്തരം സ്നേഹബന്ധങ്ങളുടെ അധ്യായങ്ങൾ ഈ ലോക്ക് ഡൗൺ കാലത്തും അവസാനിച്ചിട്ടില്ല.

Advertisment

publive-image

അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളുടെ ഉദാത്ത മാതൃകകളുടെ കൂട്ടത്തിലേക്ക് ഇതാ ഒന്നു കൂടി. കരിമ്പ ഗവ. ഹൈസ്‌കൂളിലെ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ ഭക്ഷ്യകിറ്റ് സ്നേഹ സമ്മാനമായി എത്തിച്ചു.

സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അർഹരായ കുട്ടികളുടെ വീടുകളിൽ ഭക്ഷ്യകിറ്റ് നേരിട്ട് എത്തിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് ഹാരിസ്, പിടിഎ പ്രസിഡന്റ് യൂസുഫ് പാലക്കൽ, വൈസ് പ്രസിഡന്റ് ജാഫർഅലി, ഹെഡ്മിസ്ട്രസ് കെ. ഗിരിജ,സ്റ്റാഫ് സെക്രട്ടറി എം. ജമീർ എന്നിവർ നേതൃത്വം നൽകി.

Advertisment